തിരുവന്തപുരം ;മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവച്ച യു .ജി.സി നെറ്റ് പരീക്ഷ ഈ മാസം 21, 27 തീയ്യതികളിൽ നടക്കും. രണ്ട് ദിവസങ്ങളിലും ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുക. 21ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും 27ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകീട്ട് ആറു വരെയുമാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും.