ഒമ്പതു വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ. കല്ലിയൂർ സ്വദേശിയായ 31 വയസുള്ള രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശി ബാബുരാജുമാണ് (55) അറസ്റ്രിലായത്. പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി രണ്ടാനച്ഛൻ കുട്ടിയെ രണ്ടുവർഷത്തോളം പീഡനത്തിനിരയാക്കി. കുട്ടിയുടെ അമ്മ ഒരു മാസം മുൻപ് വിദേശത്ത് ജോലിക്ക് പോയിരുന്നു. അതിനുശേഷം കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായതിനെ തുടർന്ന് അദ്ധ്യാപിക മാതാവിനെ വിവരം അറിയിച്ചു. തുടർന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ടുവർഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗൺസലിംഗിൽ വെളിപ്പെടുത്തി. രണ്ടാനച്ഛൻ നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. പീഡനവിവരം പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടി മൊഴി നൽകി. മുൻപ് സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും രണ്ടാനച്ഛൻ പ്രതിയാണ്.
കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്താണ് കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ഡ്രൈവറായ ബാബുരാജ്. ഇയാൾ ഒരുദിവസം വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. പ്രതികൾ രണ്ടുവർഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.