ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം കോലിക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.ആലുവ സ്വദേശി 23 വയസുള്ള ജിതിന്‍.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ അനസ്ത്യേഷ ഡോക്ടര്‍ എരുമപ്പെട്ടി സ്വദേശി സുജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃ്ശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കോലിക്കരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം.അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു