
ചങ്ങരംകുളം:കെട്ടിട നിര്‍മാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന പരേതനായ പുക്കേപുറത്ത് താമിയുടെ മകന്‍ മുരളി(45)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ മുരളിയെ കൂടെ ജോലി ചെയ്തിരുന്നവര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമ്മ ജാനകി.സഹോദരങ്ങള്‍.ബാബു,അനിത,ഉഷ.സംസ്കാരം വൈകിയിട്ട് 5ന് പൊന്നാനി പൊതുസ്മശാനത്തില്‍ നടക്കും