• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബംഗളൂരുവിൽ നിന്ന് പാഴ്സൽ, ജിപിഎസ് വഴി ട്രാക്കിംഗ്; കൈപ്പറ്റാൻ ആളും റെഡി, പക്ഷേ ഇടയ്ക്ക് എക്സൈസ് വക ട്വിസ്റ്റ്! തിരൂരിൽ എത്തി പൊക്കി

ckmnews by ckmnews
January 6, 2025
in Crime
A A
ബംഗളൂരുവിൽ നിന്ന് പാഴ്സൽ, ജിപിഎസ് വഴി ട്രാക്കിംഗ്; കൈപ്പറ്റാൻ ആളും റെഡി, പക്ഷേ ഇടയ്ക്ക് എക്സൈസ് വക ട്വിസ്റ്റ്! തിരൂരിൽ എത്തി പൊക്കി
0
SHARES
270
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തോൽപ്പെട്ടി ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ പാഴ്സലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസിലെ രണ്ട് പ്രതികളെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി എക്സൈസ്. തിരൂരിൽ നിന്നുമാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് പാഴ്സൽ അയച്ച തിരൂർ മേൽമുറി സ്വദേശി സാലിഹ് (35), ഇത് കൈപ്പറ്റാൻ നിന്ന തിരൂർ മേൽമുറി സ്വദേശി അബ്‍ദുൾ ഖാദർ എം (38) എന്നിവരാണ് അറസ്റ്റിലായത്.

മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകളും തിരൂർ സർക്കിൾ, റേഞ്ച് ടീമുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയും വേഗത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എംഡിഎംഎയും കടത്താൻ പ്രതികൾ  ശ്രമിച്ചത്. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെ, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി കെ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

മാനന്തവാടി എക്സൈസ് സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ പി കെ ചന്തു, ജോണി കെ, ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി, തിരൂർ എക്സൈസ് സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി, ജയകൃഷ്ണൻ എ, വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ് പി കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവരുമുണ്ടായിരുന്നു.

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് സംഘവും തോൽപ്പെട്ടി എക്സൈസ്  ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ  പരിശോധനയിലാണ് സ്വകാര്യ ബസ് സർവീസിലെ പാഴ്സൽ സർവ്വീസ് വഴി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തത്. വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടിയ്ക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.  

Related Posts

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ
Crime

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
81
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
408
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
815
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി
Crime

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
285
കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
Crime

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

September 7, 2026
204
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
181
Next Post
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഒൻപത് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഒൻപത് ജവാന്മാർക്ക് വീരമൃത്യു

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025