• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് സഹകരിക്കുന്നതിൽ പ്രശ്നമില്ല; വിടി ബൽറാം

ckmnews by ckmnews
January 6, 2025
in Highlights, Politics
A A
തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് സഹകരിക്കുന്നതിൽ പ്രശ്നമില്ല; വിടി ബൽറാം
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്‍റ്  വിടി ബൽറാം.  രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിടി ബൽറാം അൻവറിന് പിന്തുണയുമായി എത്തിയത്.

‘രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി. അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.

അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പൊലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും’- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

എൽഡിഎഫ് പിന്തുണയിൽ എംഎൽഎ ആയ പിവി അൻവര്‍ ഇടഞ്ഞതിന് പിന്നാലെയുള്ള സര്‍ക്കാറിനെതിരായ പ്രതിഷേധവും അറസ്റ്റും വലിയ രാഷ്ട്രീയ ചര്‍ച്ചകൾക്കാണ് വഴി തുറക്കുന്നത്. കോൺഗ്രസും യുഡിഎഫുമായി പരസ്യ സഹകരണം ഇതുവരെ പ്രഖ്യാപിക്കാത്ത പിവി അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കികയാണ്. 

14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ്  ആക്രമണത്തിലേക്കെത്തിയത്. 

Related Posts

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
116
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
85
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
Next Post
ഇനി വാട്‌സ്‌ആപ്പ് ക്യാമറ ഉപയോഗിച്ച്‌ ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം

ഇനി വാട്‌സ്‌ആപ്പ് ക്യാമറ ഉപയോഗിച്ച്‌ ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം

Recent News

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
40
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
3
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
4
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025