ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Kerala

പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം

ckmnews by ckmnews
January 6, 2025
in Kerala
A A
പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. 

ADVERTISEMENT
ADVERTISEMENT

ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.  

ADVERTISEMENT

ദേശീയപാത വഴി വാഹനത്തിൽ എത്തിയവരാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. പുറകെ പൊലീസും ഫയർ ഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പെരിക്കാത്ത രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനാണ് പാല ആശുപത്രിയിൽ ഉള്ളത്. 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. കുട്ടിക്കാലത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞു. നിലവിൽ ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ പുലർച്ചയാണ് കെഎസ്ആർടിസി ബസ്സിൽ മാവേലിക്കരയിൽ നിന്നുള്ള സംഘം തഞ്ചാവൂരിലേക്ക് പോയത്. സ്ഥിരമായി തീർത്ഥാടന യാത്ര പോകുന്ന സംഘമാണ്. തഞ്ചാവൂരിൽ നിന്നും തിരികെ വരുന്ന വഴിയാണ് അപകടമുണ്ടായത്. 

ADVERTISEMENT

Related Posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

August 11, 2025
19
സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു
Kerala

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

August 11, 2025
23
സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോൾ അപേക്ഷിക്കാം
Kerala

സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോൾ അപേക്ഷിക്കാം

August 11, 2025
16
വയനാട് പുനരുദ്ധാരണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി CPI
Kerala

വയനാട് പുനരുദ്ധാരണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി CPI

August 11, 2025
21
കൊച്ചിയിൽ പതിനാലുകാരനെ അമ്മൂമ്മയുടെ ആൺ സുഹൃത്ത് ലഹരിക്കടിമയാക്കി; കേസിൽ മൊഴി മാറ്റി കുട്ടി, ആൺസുഹൃത്തിനെ വെറുതെ വിട്ടു
Kerala

കൊച്ചിയിൽ പതിനാലുകാരനെ അമ്മൂമ്മയുടെ ആൺ സുഹൃത്ത് ലഹരിക്കടിമയാക്കി; കേസിൽ മൊഴി മാറ്റി കുട്ടി, ആൺസുഹൃത്തിനെ വെറുതെ വിട്ടു

August 11, 2025
182
നാലോണനാളില്‍ തൃശൂർ നഗരത്തിലേക്കിറങ്ങാൻ പുലിമടകളില്‍ ഒരുക്കങ്ങള്‍ തുടങ്ങി
Kerala

നാലോണനാളില്‍ തൃശൂർ നഗരത്തിലേക്കിറങ്ങാൻ പുലിമടകളില്‍ ഒരുക്കങ്ങള്‍ തുടങ്ങി

August 11, 2025
4
Next Post
പുതിയതരം തട്ടിപ്പ്! പണം ബാങ്ക് ട്രാൻസ്ഫർ ചെയ്ത സ്ലിപ്പ് കാണിച്ച് കവർന്നത് 1.80 ലക്ഷം രൂപയ്ക്കുള്ള ആറ് ഫോണുകൾ; മലപ്പുറം സ്വദേശി പിടിയിൽ

പുതിയതരം തട്ടിപ്പ്! പണം ബാങ്ക് ട്രാൻസ്ഫർ ചെയ്ത സ്ലിപ്പ് കാണിച്ച് കവർന്നത് 1.80 ലക്ഷം രൂപയ്ക്കുള്ള ആറ് ഫോണുകൾ; മലപ്പുറം സ്വദേശി പിടിയിൽ

Recent News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

August 11, 2025
19
സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

August 11, 2025
23
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

August 11, 2025
38
സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

August 11, 2025
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025