തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്. എൻ. ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ ജീവൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന് പുറത്ത് ആരെയും കാണാത്തതിനാൽ ശനിയാഴ്ച ഉച്ചയോടെ അയൽവാസികളടക്കം ചേർന്ന് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനെ വിവരമറിയിച്ചു.