ചങ്ങരംകുളം :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനം എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ആദർശം അമാനത്താണ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി
ചങ്ങരംകുളം മേഖലാ കമ്മിറ്റി നടത്തുന്ന ആദർശ സമ്മേളനം ജനുവരി ആറിന് തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ
ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ,സൈദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, ശൈഖുന എം വി ഇസ്മയിൽ മുസ്ലിയാർ കുമരനെല്ലൂർ,ഉസ്താദ് അബ്ദുൽ സലാം ബാഖവി വടക്കേക്കാട്,സത്താർ പന്തല്ലൂർ തുടങ്ങിയ പ്രമുഖ പരിപാടിയിൽ സംബന്ധിക്കും.വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ എസ് വൈ എസ് മലപ്പുറം ജില്ലാ വെസ്റ്റ് സെക്രട്ടറി റാഫി പെരുമുക്ക്,പ്രോഗ്രാം കൺവീനർ നിയാസ് ഫൈസി മാന്തടം, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇസ്മയിൽ ആമയിൽ എസ്കെഎസ്എസ്എഫ് ചങ്ങരംകുളം മേഖല പ്രസിഡൻറ് ഷെഫീഖ് ആലംകോട് എന്നിവർ പങ്കെടുത്തു.







