• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങി; പൊങ്ങിയത് മലപ്പുറത്ത് സ്‌കൂൾ ഡയറക്ടറായി; പ്രതി പിടിയിൽ

ckmnews by ckmnews
October 23, 2024
in Kerala
A A
തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങി; പൊങ്ങിയത് മലപ്പുറത്ത് സ്‌കൂൾ ഡയറക്ടറായി; പ്രതി പിടിയിൽ
0
SHARES
256
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: വീസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങിയ ആള്‍ 21 വര്‍ഷത്തിന് ശേഷം പിടിയില്‍. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ ഫസലുദ്ദീന്‍ (74) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മുപ്പതോളം വീസ തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. 2003 ല്‍ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്നു ഫസലുദ്ദീന്‍. വീസ തട്ടിപ്പ് കേസില്‍ പ്രതിയായതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിസയ്ക്ക് പണം നല്‍കിയവര്‍ കൂട്ടമായി വീട്ടിലെത്തിയപ്പോള്‍ ഇയാളുടെ ഭാര്യ ജീവനൊടുക്കിയിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം ഒളിവില്‍ പോയ ഫസലുദ്ദീനായി അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപകാലത്ത് പഴയ കേസുകളുടെ പുനരന്വേഷണം തുടങ്ങിയപ്പോള്‍ ഈ കേസും പരിഗണിക്കപ്പെട്ടു. അങ്ങനെയാണ് ഫസലുദ്ദീനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്.ഫസലുദ്ദീന്റെ ബന്ധുക്കളുടെ ഫോണിലേക്ക് മലപ്പുറത്തുനിന്ന് സ്ഥിരമായി കോളുകള്‍ വന്നത് സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ സിം കാര്‍ഡ് ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഈ നമ്പറിലേക്ക് ലാബ് പരിശോധനാ റിപ്പോര്‍ട്ടിന്റെ മെസേജ് വന്നത് പൊലീസിന് തുമ്പായി. റിപ്പോര്‍ട്ടിലെ പേര് പരിശോധിച്ചപ്പോള്‍ ഫസലുദ്ദീനാണെന്ന് വ്യക്തമായി. ഇതോടെ പൊലീസ് അന്വേഷണം മലപ്പുറത്തേയ്ക്ക് വ്യാപിപ്പിച്ചു. അന്വേഷണത്തില്‍ മലപ്പുറത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ ഫസലുദ്ദീന്‍ ഡറക്ടറായി പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസിന് വ്യക്തമായി. മലപ്പുറത്തെത്തിയ പത്തനംതിട്ട പൊലീസ് ഫസലുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
105
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
222
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
111
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
102
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
77
Next Post
‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
240
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
105
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
222
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025