• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം, പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി എയർ കേരള; പ്രവാസികൾക്കും കോളടിച്ചു

ckmnews by ckmnews
December 30, 2024
in UPDATES
A A
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം, പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി എയർ കേരള; പ്രവാസികൾക്കും കോളടിച്ചു
0
SHARES
494
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും. സർവ്വീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് ഉച്ചയ്ക്ക് 12ന് ഒപ്പു വയ്ക്കും. കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് എയർകേരള. കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സർവീസ്. മാർച്ചോടെ സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്.

സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണ – മദ്ധ്യ ഇന്ത്യയിലെ ടയർ-രണ്ട്, ടയർ- മൂന്ന് വിമാനത്താവളങ്ങളിലാണ് എയർ കേരള ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുക.

നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കണ്ണൂ‌ർ വിമാനത്താവളത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ് എയർ കേരള. നിലവിൽ 3500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ട്. എന്നാൽ കിയാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കിയാൽ ഷെയർ ഹോൾഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ ആരോപണം.

കണ്ണൂർ -കാസർകോട്- വയനാട് ജില്ലകളിലെയും കുടക് മേഖലയിലെയും കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെയും പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാണ് കണ്ണൂർ വിമാനത്താവളം.

ടൂറിസം രംഗത്തിന് നേട്ടം

കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ഒരുക്കിയാൽ വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവയ്പ്പുകളുണ്ടാക്കുമെന്നാണ് എയർകേരളയുമായി ബന്ധപ്പെട്ട് അധികൃതരുടെ കണക്കുകൂട്ടൽ. അന്താരാഷ്ട്ര റൂട്ടിൽ അനുമതിയായി കഴിഞ്ഞാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബയ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

പോയിന്റ് ഓഫ് കാൾ പദവി ലഭിക്കാത്തത് തിരിച്ചടി

ഇതുവരെ പോയിന്റ് ഓഫ് കാൾ പദവി ലഭിക്കാത്തതും വലിയ തിരിച്ചടിയായി തുടരുകയാണ്. കണ്ണൂരിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുവദിച്ചാൽ യാത്രക്കാർ വർദ്ധിക്കും. നിരക്ക് കുറക്കാനും കഴിയും. അതോടൊപ്പം ഇന്ത്യയിലെ വിമാന കമ്പനികൾക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ അനുവാദം നൽകുകയും ചെയ്യാം. കൂടുതൽ വിമാന സർവീസുകൾക്ക് അവസരമുണ്ടായാൽ എയർപോർട്ടിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കുകയും ചെയ്യാം.

Related Posts

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി
UPDATES

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

November 23, 2025
31
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു
UPDATES

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

November 23, 2025
98
തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി
UPDATES

തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

November 23, 2025
188
ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍
UPDATES

ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

November 23, 2025
262
വളയംകുളം അദ് വ ട്രസ്റ്റ്‌ ഹോൾസ്റ്റിക് എഡ്യൂക്കേഷൻ അവാർഡ് പി വി മുഹമ്മദ് മൗലവിക്ക്
UPDATES

വളയംകുളം അദ് വ ട്രസ്റ്റ്‌ ഹോൾസ്റ്റിക് എഡ്യൂക്കേഷൻ അവാർഡ് പി വി മുഹമ്മദ് മൗലവിക്ക്

November 23, 2025
94
മൂക്കുതല കരുവാട്ട് ജിം റോഡിൽ തിയ്യത്ത്പടി പരേതനായ വേലായുധൻ ഭാര്യ ചെമ്പി നിര്യാതയായി
UPDATES

മൂക്കുതല കരുവാട്ട് ജിം റോഡിൽ തിയ്യത്ത്പടി പരേതനായ വേലായുധൻ ഭാര്യ ചെമ്പി നിര്യാതയായി

November 23, 2025
150
Next Post
‘അപകടനില  തരണം  ചെയ്തുവെന്ന്  പറയാറായിട്ടില്ല’; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരമെന്ന് മെഡിക്കൽ സംഘം

'അപകടനില  തരണം  ചെയ്തുവെന്ന്  പറയാറായിട്ടില്ല'; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരമെന്ന് മെഡിക്കൽ സംഘം

Recent News

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

November 23, 2025
31
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

November 23, 2025
98
തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

November 23, 2025
188
ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

November 23, 2025
262
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025