ചങ്ങരംകുളം:പഞ്ചവാദ്യത്തി നിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട മേളം കലാകാരനു പകരം തിമില ഏറ്റെടുത്തു മേളം പൂർത്തിയാക്കി എഴുപത്തിയൊ ന്നുകാരനായ ക്ഷേത്രം മേൽശാന്തി.കഴിഞ്ഞ ദിവസം നടന്ന കൊള്ളന്നൂർ കുന്നത്തുകാവ് ക്ഷേത്രത്തിലെ മണ്ഡല താലപ്പൊലി ആഘോഷത്തിനിടെ യാണു സംഭവം. പ്രശസ്ത വാദ്യകലാ അധ്യാപകൻ കൂടിയായ സോപാനം സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം.
ദേവസ്വം വക ആന എഴുന്ന ള്ളിപ്പിനൊപ്പം ക്ഷേത്രനടയിൽ പഞ്ചവാദ്യം മുറുകവെയാണു സോപാനം സന്തോഷിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ട്ടത്.ഇതോടെ ക്ഷേത്രം മേൽ ശാന്തിയും 71കാരനുമായ നരി പറമ്പ്മന വാസുദേവൻ നമ്പൂതിരി തിമില ഏറ്റെടുത്ത് ത്രിപുട കൊട്ടി എഴുന്നള്ളിപ്പു തടസ്സമി ല്ലാതെ സമാപ്തിയിലെത്തിക്കുകയായിരുന്നു.
തന്റെ 52-ാം വയ സ്സിലാണ് സോപാനം സന്തോഷിനു കീഴിൽ വാസുദേവൻ നമ്പൂതിരി പഞ്ചവാദ്യത്തിൽ അരങ്ങേറ്റം നടത്തിയത്.പിന്നീട് വാദ്യമേഖലയിൽ തുടർന്നില്ലെങ്കിലും അത്യാവശ്യഘട്ട ത്തിൽ താൻ പഠിച്ച കല ഉപയോഗപ്പെടുത്താനായതു ദൈവഹിതമായാണ് അദ്ദേഹം കാണുന്നത്.ചങ്ങരംകുളം വളയംകുളം സ്വദേശിയായ വാസുദേവന്‍ നമ്പൂതിരി നിരവധി സിനിമയിലും ഷോര്‍ട്ട് മൂവിയിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്








