കാസർകോട്: ബോവിക്കാനം എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദീഖിന്റെ മകൻ റിയാസ് (17), അഷ്‌റഫിന്റെ മകൻ യാസിൻ (13), സമദ് മജീദ്(13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്.ഇവരുടെ സഹോദരിയുടെ മകനാണ് സമദ്. തറവാട് വീട്ടിൽ എത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാൾ അപകടത്തിൽപ്പെടുകയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. മുങ്ങൽ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയാണ് സമദിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നീന്തൽ അറിയാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.