• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

ckmnews by ckmnews
December 23, 2024
in UPDATES
A A
കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. 77-കാരിയായ മുന്‍ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിക്കുകയാണ്. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്‌ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക വിലയുത്തല്‍ ഇതുവരെ വന്നിട്ടില്ല.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞാഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം.

നേരത്തെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ കൂടിയായ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുവെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം.

Related Posts

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
454
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
111
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു
UPDATES

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
24
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു
UPDATES

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
78
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു
UPDATES

പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

August 16, 2026
28
ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
UPDATES

ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2026
84
Next Post
വാർഷിക പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ ക്ലാസ് കയറ്റമില്ല; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

വാർഷിക പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ ക്ലാസ് കയറ്റമില്ല; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
454
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
111
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
24
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025