• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വണ്ടിപ്പെരിയാർ പീഡനക്കേസ്; അർജുൻ കട്ടപ്പന കോടതിയിൽ കീഴടങ്ങി, ജാമ്യത്തിൽ വിട്ടു

ckmnews by ckmnews
December 23, 2024
in UPDATES
A A
വണ്ടിപ്പെരിയാർ പീഡനക്കേസ്; അർജുൻ കട്ടപ്പന കോടതിയിൽ കീഴടങ്ങി, ജാമ്യത്തിൽ വിട്ടു
0
SHARES
161
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനാക്കിയ ചുരക്കുളം എസ്റ്റേറ്റിലെ അർജുൻ(25) കട്ടപ്പന കോടതിയിൽ കീഴടങ്ങി. ഇയാളെ ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് കീഴടങ്ങൽ. പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നിർദേശം. പ്രതി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ പാസ്പോർട്ടും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രതി ചേർത്ത അർജുനെ തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന അതിവേഗ പോക്‌സോകോടതി കഴിഞ്ഞ വർഷം ഡിസംബർ 14നാണ് വെറുതെ വിട്ടത്. 2021 ജൂൺ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് ഇക്കാര്യം പറഞ്ഞത്. തെളിവ് ശേഖരിച്ചതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി വിധി പറഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
51
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
96
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
52
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
38
Next Post
പെട്രോളിനും ഡീസലിനും 5 രൂപ വരെ ഡിസ്കൗണ്ടുമായി സ്വകാര്യ പമ്പുകൾ; പൊതുമേഖലാ കമ്പനികൾ എന്നു കുറയ്ക്കും?

പെട്രോളിനും ഡീസലിനും 5 രൂപ വരെ ഡിസ്കൗണ്ടുമായി സ്വകാര്യ പമ്പുകൾ; പൊതുമേഖലാ കമ്പനികൾ എന്നു കുറയ്ക്കും?

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
293
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
40
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025