ചങ്ങരംകുളം:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ കരോൾ റോഡ് ഷോ സംഘടിപ്പിച്ചത് ഗ്രാമത്തിന് പുതിയ കാഴ്ചയായി.ഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം പള്ളിയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ ഡി. ജെ ലൈറ്റിൻ്റെ ദീപപ്രഭയിൽ പാപ്പ സംഘങ്ങൾ റാലിയിൽ അണി നിരന്നു.എൽ.ഇ.ഡി മുത്തുകുടകൾ , സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് , സൈക്കിൾ സവാരി ചെയ്യുന്ന പാപ്പ മാർ , ഇരുചക്ര വാഹനത്തിൽ സാന്ത്രക്രോസ് , ചുകപ്പ് ,വെള്ളനിറത്തിലുള്ള അഞ്ഞൂറോളം ഹൈഡ്രജൻ ബലൂൺ , ക്രിസ്മസ് വസ്ത്രം അണിഞ്ഞ് നൂറിലധികം യൂത്ത് അസോസിയേഷൻ അംഗങ്ങൾ , 100 ഓളം സാന്ത്രകോസ് ,ക്രിസ്മസ് തൊപ്പികൾ അണിഞ്ഞ് വിശ്വാസികൾ എന്നിവർ റോഡ് ഷോയിൽ അണിനിരന്നു.യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള തംബോർ വാദ്യവും , ബാൻ്റ് സെൻ്റും വാദ്യവും റോഡ് ഷോയെ പെരുന്നാൾ ആവേശത്തിന് സമാനമാക്കി യൂത്ത് അസോസിയേഷൻ പള്ളിയിൽ വൈദ്യുത ദീപാലങ്കാരമുള്ള ക്രിസ്മസ് ട്രീയും ഒരുക്കി.പള്ളിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ റോഡ് ഷോയിൽ പതിനൊന്നോളം കുടുംബയൂണിറ്റിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.പള്ളിയിലെത്തിയപ്പോൾ ക്രിസ്മസ് സന്ദേശം , കലാപരിപാടികൾ , സമ്മാന വിതരണം , സ്നേഹ വിരുന്ന് എന്നിവ ഉണ്ടായി.ചാലിശേരിഗ്രാമം ഇന്ന് വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു കരോൾ റോഡ് ഷോ ഗ്രാമത്തിന് സമ്മാനിച്ചത്.ആഘോഷങ്ങൾക്ക് വികാരി ഫാബിജു മൂങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി , ഭക്തസംഘടന ഭാരവാഹികൾ , യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി
ക്രിസ്മസ് ശൂശ്രൂഷകൾ ചൊവ്വാഴ്ച രാത്രി എട്ടിന് ആരംഭിക്കും











