• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെട്ടിട നിർമാണ തൊഴിലാളിയായി കേരളത്തിലെത്തിയത് ബംഗ്ലാദേശി കൊടും ഭീകരൻ; അൽഖ്വയിദയുമായി അടുത്ത ബന്ധം

ckmnews by ckmnews
December 22, 2024
in UPDATES
A A
കെട്ടിട നിർമാണ തൊഴിലാളിയായി കേരളത്തിലെത്തിയത് ബംഗ്ലാദേശി കൊടും ഭീകരൻ; അൽഖ്വയിദയുമായി അടുത്ത ബന്ധം
0
SHARES
531
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ നിന്ന് പിടികൂടിയ ബംഗ്ലാദേശ് പൗരൻ കൊടും ഭീകരൻ. കഴിഞ്ഞ ദിവസം കാസർകോട്ട് നിന്ന് പിടിയിലായ എം ബി ഷാബ് ഷെയ്ഖ് (32) അൽഖ്വയിദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. കൂടാതെ ഇയാൾ ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെയും സജീവ പ്രവർത്തകനാണെന്നാണ് വിവരം. ആസാം സർക്കാർ യു എ പി എ ചുമത്തിയതിനെ തുടർന്ന് കേരളത്തിൽ ഒളിവ് ജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ.

ഇന്ത്യയിൽ കടന്ന് ആസാം പൗരൻ എന്ന വ്യാജേന പാസ്‌പോർട്ടുണ്ടാക്കിയാണ് ഇയാൾ കേരളത്തിലെത്തിയത്. ഇയാളെ കാസർകോട് പടന്നക്കാട് നിന്നാണ് അറസ്റ്റ് ചെയ്‌തത്. 2018 തൊട്ട് കാസർകോട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനമെന്നാണ് വിവരം.

കെട്ടിട നിർമാണ തൊഴിലാളിയെന്ന വ്യാജേനെയായിരുന്നു ഒളിവുജീവിതം. ഒരു മാസം മുമ്പാണ് പടന്നക്കാടെത്തിയത്. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കെട്ടിട നിർമ്മാണ ജോലി ചെയ്‌തു.

വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിൽ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

പടന്നക്കാട് ഓവർബ്രിഡ്ജിനു സമീപത്തെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് ആസാം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇയാളെ പിടികൂടിയത്. പതിനെട്ടാം തീയതി പുലർച്ചെ അഞ്ചിനാണ് പൊലീസ് പ്രതിയുടെ വാടകമുറി വളഞ്ഞത്. ആസാമിൽ ബോംബ് സ്ഫോടന കേസുകളിൽ പ്രതിയാണ് ഇയാൾ.

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
168
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
118
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
71
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
63
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് നഴ്സും മകളും

ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് നഴ്സും മകളും

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
168
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
118
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
71
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025