• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

ckmnews by ckmnews
December 22, 2024
in UPDATES
A A
ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
0
SHARES
332
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം ജി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമായ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയും പത്തനാപുരം സ്വദേശിനിയുമായ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ പരിസരത്ത് ആരെയും കണ്ടെത്തിയില്ല. അരുവിക്കുത്തിലേക്ക് രാസവസ്തു ഒഴുകുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ചാനല്‍ സംഘം മടങ്ങി. വൈകിട്ട് നാല് മണിക്ക് ഇവര്‍ വീണ്ടും എത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് പ്രദേശവാസിയായ സിനാജിനോട് വിവരം പറഞ്ഞു. ഇദ്ദേഹം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. ഫോണില്‍ വന്ന കോള്‍ പൊലീസ് എടുത്തതോടെയാണ് കാണാതായത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെയാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന നടത്തിയ തിരച്ചിലില്‍ ആദ്യം ഡോണലിന്റെയും തൊട്ടുപിന്നാലെ അക്‌സയുടെയും മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
257
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
60
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
16
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
18
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
78
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
41
Next Post
ബുക്ക് മൈ ഷോയില്‍ തരംഗം തീര്‍ത്ത് ‘മാര്‍ക്കോ’; കൊലമാസ്സ് പ്രകടനവുമായി ഉണ്ണി മുകുന്ദൻ

ബുക്ക് മൈ ഷോയില്‍ തരംഗം തീര്‍ത്ത് 'മാര്‍ക്കോ'; കൊലമാസ്സ് പ്രകടനവുമായി ഉണ്ണി മുകുന്ദൻ

Recent News

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

June 19, 2026
31
കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

June 19, 2026
23
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

June 19, 2026
3
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

June 19, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025