കുന്നംകുളം നഗരസഭയിൽ നിന്ന് പഠനയാത്ര പോയ ശുചീകരണ തൊഴിലാളി അപകടത്തിൽ മരിച്ചു.കാണിയാമ്പാൽ സ്വദേശി ജയരാജാണ് (53) മരിച്ചത്. കോഴിക്കോട് താമരശ്ശേരിയിൽ വെച്ച് റോഡ് മുറിച്ച് കിടക്കുന്നതിനിടെ കാറ് ഇടിക്കുകയായിരുന്നു.ശനിയാഴ്ച രാത്രി 8.30 നാണ് അപകടമുണ്ടായത്. മൃതദേഹം താമരശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.











