ചങ്ങരംകുളം :ആലങ്കോട്-നന്നംമുക്ക് കെ.പി.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം ചോർത്തലിലൂടെ അർദ്ധ വാർഷിക പരീക്ഷയെ പ്രഹസനമാക്കി മാറ്റിയവർക്കെതിരെ കർശന നടപടികൾ ആവശ്യപ്പെട്ടു. കൂടാതെ, അധ്യാപകരുടെ നിയമനാംഗീകാരം ലഭിക്കുവാൻ വേണ്ട നടപടികളും ഉടൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.വി. സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജയ്സൺ സാമുവൽ അധ്യക്ഷനായി. കെ.വി. പ്രഷീദ്, കെ.എം. അബ്ദുൽ ഹക്കീം, ബിജു പി. സൈമൺ, ഷിനാജ് മോൻ, നൗഫൽ വട്ടത്തൂർ തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റ്: ജയ്സൺ സാമുവൽ,സെക്രട്ടറി: ഷിനാജ് മോൻ,ട്രഷറർ: നൗഫൽ വട്ടത്തൂർ. തുടങ്ങിയവരെ പുതിയ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു