പൊന്നാനി:യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ വെളിയംകോട് സ്വദേശി അറസ്റ്റില്‍.വെളിയങ്കോട് സ്വദേശിയായ പുന്നപ്പയിൽ ഹംസ മകൻ ആഷിക് (32)ആണ് അറസ്റ്റിലായത്. വെളിയംകോട് സെന്ററില്‍ വച്ച് ഒക്ടോബര്‍ 12നാണ് അക്രമം നടന്നത്.വെളിയങ്കോട് സ്വദേശിയായ കാഞ്ചേരി വളപ്പിൽ ജംഷീർ എന്ന യുവാവിനെയാണ് അക്രമിച്ച് പരിക്കേല്‍പിച്ചത്. 2023ല്‍ ജംഷീറിന്റെയും സുഹൃത്തിന്റെയും ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്ത് പ്രതി പണം പിന്‍വലിച്ച സംഭവത്തില്‍ ജംഷീര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്‍മേലുള്ള വിരോധമാണ് അക്രമത്തിന് കാരണം. പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം വാങ്ങി പൊന്നാനി പോലീസ് സ്റ്റേഷൻ സറണ്ടർ ആവുകയായിരുന്നു.പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്പെക്ടർ ഷിജുമോൻ ടി പി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി കുമാർ.പി.എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്







