• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നികുതിയില്‍ ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തിനും ‘ചെക്’ വെച്ച് ഗുകേഷ്; ലോക ചാമ്പ്യന്‍ നല്‍കേണ്ടത് 4.67 കോടി

ckmnews by ckmnews
December 17, 2024
in UPDATES
A A
നികുതിയില്‍ ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തിനും ‘ചെക്’ വെച്ച് ഗുകേഷ്; ലോക ചാമ്പ്യന്‍ നല്‍കേണ്ടത് 4.67 കോടി
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ ‘മലര്‍ത്തിയടിച്ച്’ കിരീടം ചൂടിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് നികുതിയായി ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടത് ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തെയും പിന്നിലാക്കുന്ന തുക. ഡി ഗുകേഷിന് ആകെ പ്രതിഫലമായി ലഭിച്ച 11.45 കോടി രൂപയില്‍ നിന്ന് ഏകദേശം 4.67 കോടി രൂപയാണ് നികുതിയിനത്തില്‍ നല്‍കേണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരമായ ധോണിയുടെ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് നാല് കോടിയായിരുന്നു. ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം ആദായ നികുതി നല്‍കണം. അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുണ്ടെങ്കില്‍ ഇത് 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസുമായും നല്‍കണം. അതിനാല്‍ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനമായിരിക്കും നികുതിയായി നല്‍കുക.ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഇത് ഗുകേഷിന് ലഭിക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യങ്ങളിലടക്കം പ്രചാരണം ഉണ്ടായിരുന്നെങ്കിലും സമ്മാനഘടന സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ ഗെയിമും ജയിക്കുമ്പോള്‍ ജേതാവിന് ലഭിക്കുക 1.69 കോടി രൂപയാണ്. ഈ കണക്കില്‍ മൂന്ന് ജയം സ്വന്തമാക്കിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനം. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ഇരുവര്‍ക്കും തുല്ല്യമായി വീതിക്കുകയാണ് രീതി. അതേ സമയം ഗുകേഷ് നല്‍കേണ്ട നികുതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. ഗുകേഷ് ലോക ചാമ്പ്യനായപ്പോള്‍ ശരിക്കും ചാമ്പ്യനായത് നികുതി വകുപ്പാണെന്നും അവരെ അഭിനന്ദിക്കണമെന്നുമൊക്കെയുള്ള തരത്തിലാണ് ട്രോളുകള്‍ നിറയുന്നത്. ഏതായാലും ഗുകേഷ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയതിനൊപ്പം തന്നാലാവും വിധം രാജ്യത്തിന്റെ സമ്പദ്ഘടനെയെയും സഹായിച്ചിരിക്കുകയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിറയുന്നുണ്ട്.

Related Posts

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി
UPDATES

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
41
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..
UPDATES

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
626
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
UPDATES

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
12
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.7k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
25
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
30
Next Post
ഒഴുക്കിൽപെട്ട് ആറ്റിലൂടെ 10 കിലോമീറ്ററോളം പോയി അദ്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ഒഴുക്കിൽപെട്ട് ആറ്റിലൂടെ 10 കിലോമീറ്ററോളം പോയി അദ്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
41
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
626
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
50
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025