ക്രിസ്മസിന് ഒരാഴ്ച ബാക്കി നിൽക്കെ ആഘോഷങ്ങൾക്ക് നിറം പകരാൻ വിപണി ഒരുങ്ങി. തൃശൂർജില്ലയിലും സമീപ ജില്ലകളിലെയും പ്രധാന ടൗണുകളിലും , ഗ്രാമങ്ങളിലുമെല്ലാം ക്രിസ്മസ് നക്ഷത്രങ്ങൾ , അലങ്കാരങ്ങൾ , കേക്ക് , വിപണി സജീവമായി തുടങ്ങി. ഉണ്ണിയേശുവിന്റെ രൂപം, സ്റ്റാർ, ട്രീ ഡെക്കറേഷൻ, റെഡിമെയ്ഡ് പുൽക്കൂടുകൾ, സാന്താക്ലോസ് പ്രതിമ കൾ, ഫൈബറിലും പ്ലാസ്റ്റിക്കിലും നിർമിച്ച മഞ്ഞുതുള്ളികൾ ഇറ്റിവീഴുന്ന ക്രിസ്മസ് ട്രീകൾ, ക്രിസ്മസ്-പുതുവർഷ ആശംസാകാർഡുകൾ, ചുവപ്പും വെള്ളയും നിറത്തിലുള്ള സാന്താക്ലോസ് വസ്ത്രങ്ങൾ, തൊപ്പികൾ എന്നിവക്കും കൂടാതെ ചൈനയിൽ നിന്നുള്ള നിയോൺ നക്ഷത്രങ്ങൾ , മാൻ , ബെൽ തുടങ്ങിയ എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ആവശ്യ ക്കാരേറെയുണ്ടെന്നും മുൻവർഷത്തെക്കാൾ കച്ചവടം കൂടുതലായി നടക്കുന്നുണ്ടെന്ന് ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തി കുന്നംകുളത്തെ വ്യാപാരി സുരേഷ് പട്ടേൽ പറഞ്ഞു.തൃശൂർ , കുന്നംകുളം എറണാകുളം നഗരങ്ങളിലെ മൊത്തകച്ചവടക്കാർ ചൈനയിൽ നിന്ന് കണ്ടയ്നർ മാർഗ്ഗം അലങ്കാരങ്ങൾ എത്തിച്ചാണ് സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലേക്ക് ക്രിസ്മസ് അലങ്കാരങ്ങൾ എത്തിച്ച് നൽകുന്നത്.അലങ്കാരസാമഗ്രിക കളും ലൈറ്റുകളും സാന്താക്ലോസിന്റെ സമ്മാനപ്പൊതികളും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ സെറ്റുകൾവരെയും എല്ലായിടങ്ങളിലും സജ്ജമായി. പ്രത്യേകം ബെല്ലുകളടിക്കുന്നതും പാട്ടുകൾ പാടുന്നതുമായ സംവി ധാനങ്ങളും ഇക്കൂട്ടത്തിലുണ്ട്കേക്കുകളുടെ നിർമാണ കമ്പനികളും ചെറുകിട യൂണിറ്റുകളും വിപണിക്കായി ഒരുങ്ങി കഴിഞ്ഞു ക്രിസ്മസ് ഓർമകളിൽ മുഖ്യസ്ഥാനം വഹിക്കുന്ന സ്റ്റാറുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. പലനി റത്തിലുള്ള എൽ.ഇ.ഡി. സ്റ്റാറുക ളാണ് മിക്കവരുടെയും ചോയ്സ്. വിവിധ വലുപ്പത്തിലുള്ള ഇവയ്ക്ക് 150 രൂപമുതൽ 2000 രൂപ വരെ യാണ് വില.നൂറുമുതൽ 500 രൂപ വരെയുള്ള പേപ്പർ സ്റ്റാറുകളുണ്ട്. ത്രിമാ നരൂപമുള്ള സ്റ്റാറുകൾ തൂക്കാനാണ് ആൾക്കാർക്ക് പ്രിയം. പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും മരത്തടിയിലുമായി പുൽക്കൂടുകളുമുണ്ട് പ്ലാസ്റ്റിക്കിന് 680 രൂപ മുതൽ വിലയുള്ളപ്പോൾ മരത്തിന്റേത് 350 രൂപയിൽ തുടങ്ങും. കൈപ്പിടി യിലൊതുങ്ങുന്നതുമുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും ആഘോഷപ്രേമികളുടെ ഹിറ്റ്ലിസ്റ്റിലുണ്ട് 250 രൂപമുതൽ 1400 വരെയാണ് വിലസ്കൂൾ അവധി തുടങ്ങുന്നതോടെ ഗ്രാമങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ക്രിസ്മസ് കരോൾ ആഘോഷകൾക്കുള്ള തിരക്കിലേക്ക് കടക്കും ഇതോടെ വ്യാപാര മേഖലയിൽ വലിയ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ അതെ സമയം മഴ വില്ലനാക്കുമോ എന്ന ഭയവും ചെറുകിട കച്ചവടക്കാർക്കുണ്ട്







