• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആ കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും’; കേസ് നടക്കുന്നതിനാലാണ് നേരിട്ട് പോയി കാണാത്തത്: വിമര്‍ശനത്തിന് പിന്നാലെ അല്ലു അര്‍ജുൻ

ckmnews by ckmnews
December 16, 2024
in Kerala
A A
ആ കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും’; കേസ് നടക്കുന്നതിനാലാണ് നേരിട്ട് പോയി കാണാത്തത്: വിമര്‍ശനത്തിന് പിന്നാലെ അല്ലു അര്‍ജുൻ
0
SHARES
199
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുഷ്പ 2 പ്രദർശനത്തിനിടെ അല്ലു അർജുൻ തീയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടൻ അല്ലു അർജുൻ. അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്. ‘ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോൾ സന്ദർശിക്കുന്നില്ല. എന്റെ പ്രാർഥന എപ്പോഴും അവർക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു.’ കുട്ടിയേയും കുടുംബത്തേയും ഉടൻ സന്ദർശിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഡിസംബർ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകൻ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം. സംഭവത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഉത്തരവ് വൈകിയെത്തിയ പശ്ചാത്തലത്തിൽ അല്ലുവിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നു. ശനിയാഴ്ച്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാൻ വൻ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
343
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
76
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
40
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
39
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
52
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
252
Next Post
ഗുകേഷിന് സർക്കാർ പാരിതോഷികം 5 കോടി, ലോക ചെസ് ചാമ്പ്യന് ജന്മനാട്ടിൽ വൻ സ്വീകരണം

ഗുകേഷിന് സർക്കാർ പാരിതോഷികം 5 കോടി, ലോക ചെസ് ചാമ്പ്യന് ജന്മനാട്ടിൽ വൻ സ്വീകരണം

Recent News

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
343
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
76
ചാലിശ്ശേരി പോലീസ് സ്റ്റേഷനും ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ബോധവത്കരണ റാലി നടത്തി

ചാലിശ്ശേരി പോലീസ് സ്റ്റേഷനും ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ബോധവത്കരണ റാലി നടത്തി

June 27, 2026
13
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025