• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭാര്യയെ കൊന്ന് നഗ്നയാക്കി ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിപ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

ckmnews by ckmnews
December 11, 2024
in Kerala
A A
ഭാര്യയെ കൊന്ന് നഗ്നയാക്കി ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിപ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി
0
SHARES
645
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍ :പയ്യന്നൂരില്‍ ഭാര്യയെ കൊന്ന് നഗ്നയാക്കി ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം വിധിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കാട്ടാമ്പള്ളി വള്ളുവന്‍ കടവിന് സമീപത്തെ ആമ്പാല്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ എന്‍ രമ്യ(27)യെ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അഴീക്കോട്ടെ പുളിക്കല്‍ ഷമ്മികുമാറിനാണ് അഴീക്കല്‍ സ്വദേശിക്ക് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തേ ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഇതിനെതിരേ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇന്ത്യന്‍ സ്ത്രീകളാരും സ്വയം നഗ്‌നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാല്‍ ആത്മഹത്യവാദം ദുര്‍ബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതിജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച്് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചത്. എന്നാല്‍ പ്രതിക്കെതിരെ ചുമത്തിയിരുന്ന ഗാര്‍ഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.യുഎഇയിലെ ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന ഷമ്മികുമാറിന് ഭാര്യയെ സംശയമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി രമ്യ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രതിക്ക് ഇതിന്റെ വിരോധവുമുണ്ടായിരുന്നു. കൊല നടത്തുന്നതിന് ഏതാനും ദിവസം മുന്‍പ് പ്രതി രഹസ്യമായി ഗള്‍ഫില്‍ നിന്നെത്തുകയും പല സ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരെ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയെടുക്കുകയുമായിരുന്നു.2010 ജനുവരി 20നാണ് രമ്യയെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായതടക്കം സംശയാസ്പദമായ സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, ഇന്ത്യയില്‍ ഒരു സ്ത്രീയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ തന്റെ 33 വര്‍ഷത്തെ സര്‍വീസ് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി കണക്കിലെടുക്കുകുയം ചെയ്തു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 30 പേരെയെങ്കിലും മാസംതോറും പോസ്റ്റ്മോര്‍ട്ടം നടത്താറുണ്ട്. ഒരു സ്ത്രീപോലും നഗ്‌നയായി ജീവനൊടുക്കിയത് അനുഭവത്തിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യന്‍ സ്ത്രീയും അല്‍പ വസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഹൈക്കോടതി ഈ കേസില്‍ പരിഗണിക്കുകയുണ്ടായി.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
Kerala

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
412
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
Kerala

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
154
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ
Kerala

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

June 22, 2026
50
മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
39
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
Entertainment

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

June 22, 2026
151
ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
164
Next Post
‘കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണം’; ചിന്ത ജെറോം

‘കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണം’; ചിന്ത ജെറോം

Recent News

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
1
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
2
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
2
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025