• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍

ckmnews by ckmnews
December 11, 2024
in Kerala
A A
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചിരുന്നു. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. ലഭിച്ച പരാതി പരിഗണിച്ച ശേഷമായിരിക്കും തുടര്‍ നടപടി.റിപ്പോര്‍ട്ടില്‍ കൂടുതല്‍ സ്വകാര്യത സംരക്ഷിക്കേണ്ട ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഹേമ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ആര്‍ടിഐ ഉദ്യോഗസ്ഥന്‍ 11 പാരഗ്രാഫ് നീക്കം ചെയ്തത്.എന്നാല്‍, ഒഴിവാക്കിയ ഭാഗങ്ങളുടെ പകര്‍പ്പ് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മൊഴി നല്‍കിയവരുടെയും പരാതിക്കാരുടെയും സ്വകാര്യതയെ മാനിച്ച് നീക്കം ചെയ്ത 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്തുവിടാനായിരുന്നു തീരുമാനം.എന്നാല്‍ ഇതിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇന്ന് പുറത്തുവിടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. പുതിയ പരാതി പരിഗണിച്ച ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം, ലഭിച്ച പരാതി ആരുടേതാണെന്നും എന്താണെന്നും നിലവില്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല.

Related Posts

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി
Kerala

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

April 20, 2026
47
‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
Kerala

‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

April 20, 2026
106
വോട്ടിംഗ്  യന്ത്രങ്ങൾ  സൂക്ഷിച്ചിരുന്ന  സ്‌ട്രോംഗ്  റൂം  തുറന്നതായി  ആരോപണം; തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി നൽകി യുഡിഎഫ്
Kerala

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

April 20, 2026
369
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്

April 20, 2026
24
സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
Kerala

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

April 20, 2026
75
പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ
Kerala

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ

April 20, 2026
710
Next Post
ദർശനത്തിനെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണം, പമ്പയിൽ അതിനുള്ള ക്രമീകരണം ഒരുക്കണം; ഹൈക്കോടതി

ദർശനത്തിനെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണം, പമ്പയിൽ അതിനുള്ള ക്രമീകരണം ഒരുക്കണം; ഹൈക്കോടതി

Recent News

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
24
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
16
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
49
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025