ശബരിമല: വ്രതാനുഷ്ഠാനത്തിന്റെ പേരിൽ ദീർഘകാലം താടിയും മുടിയും നീട്ടിവളർത്താമെന്ന് പോലീസ് സേനാംഗങ്ങൾ കരുതേണ്ടാ. കർശന നടപടി ഉണ്ടാവും. ശബരിമലവ്രതവുമായി ബന്ധപ്പെട്ട് താടിയും മുടിയും നീട്ടാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷയുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വകുപ്പിന്റെ പുതീയ നീക്കം.കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ശബരിമല ദർശനം നടത്തുന്ന തീയതി വ്യക്തമായി അപേക്ഷയിൽ രേഖപ്പെടുത്തണം. മാത്രമല്ല പോലീസുകാർക്ക് അവരുടെ ഓഫീസിൽനിന്ന് അനുവദിച്ച് നൽകുന്ന പാസ്പോർട്ട് സന്നിധാനം കൺട്രോൾ റൂമിൽനിന്ന് പതിച്ചുവാങ്ങി തിരികെ ഓഫീസിൽ എത്തിക്കമെന്നും സർക്കുലറിൽ പറയുന്നു. ദർശനത്തിനുള്ള അപേക്ഷ ദുരുപയോഗം ചെയ്യാതിരിക്കാനാണിത്. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് (ആർ.ആർ.ആർ.എഫ്.എ.സി.) അസിസ്റ്റന്റ് കമൻഡാന്റ് എസ്. സുരേഷാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.പ്രത്യേക അനുമതി ഇങ്ങനെമണ്ഡല-മകരവിളക്കുകാലത്ത് ശബരിമലയിൽ ഡ്യൂട്ടിക്ക് പോകുന്നവരും വ്രതമെടുത്ത് ദർശനത്തിന് പോകുന്നവരുമായ പോലീസുകാർക്ക് താടിയും മുടിയും നീട്ടിവളർത്തുന്നതിനായി മേലുദ്യോഗസ്ഥർക്ക് അപേക്ഷ നൽകാം. വ്രതകാലയളവിൽമാത്രമാണ് ഈ ഇളവ്. ഇളവുകൾ ദുരുപയോഗംചെയ്യുന്നത് തടയാൻ താടിയും മുടിയും വളർത്താനുള്ള പോലീസുകാരുടെ അപേക്ഷകളിൽ പോലീസ് വകുപ്പ് കർശന പരിശോധനയും നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.







