• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

ckmnews by ckmnews
November 20, 2026
in Kerala
A A
കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെപിസിസി അധ്യക്ഷനുമായി പോലും ചർച്ചകൾ നടത്തുന്നില്ല. മുന്നണിയേയോ പാർട്ടിയേയോ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. വാഗ്ദാനങ്ങളിൽ നിന്നുള്ള യു ടേണാണ് കഴിഞ്ഞ ആറ് മാസത്തെ ഭരണമെന്നും പിണറായി വിജയന്റെ വിമർശനം. സർക്കാർ അധികാരത്തിൽ എത്തി 6 മാസം തികഞ്ഞു. പൊതു അഭിപ്രായം എന്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തെന്നും അദേഹം പറഞ്ഞു.

നിഷേധിക്കാനാകാത്ത കാര്യങ്ങളാണ് മന്ത്രിസഭയിൽ നിന്ന് പുറത്തു വന്നത്. ടീം യുഡിഎഫ് ഇല്ലാതായിക്കഴിഞ്ഞെന്ന് പിണറായി വിജയൻ വിമർശിച്ചു. യുഡിഎഫ് വിഘടിതരൂപമായി മാറിയതിന് കാരണം മുഖ്യമന്ത്രി. അത് ജനാധിപത്യ സൗന്ദര്യം എന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിക്കാണ്. സാധാരണ ഗതിയിൽ തിരുത്തുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ പൊതു അഭിപ്രായം സ്വീകരിക്കുന്ന നിലയല്ല മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ആ വീണ്ടുവിചാരം ഉണ്ടാകുന്നില്ല. മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വിതണ്ഡ വാദങ്ങൾ ഉന്നയിക്കുകയാണ്. കഴിഞ്ഞ സർക്കാരിനെയും ഈ സർക്കാരിനെയും താരതമ്യപ്പെടുത്തുന്നില്ല. അത് ജനങ്ങൾ ചെയ്യട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയിൽ ഇങ്ങനെ ഉണ്ടായതിന് ഉദാഹരണം ഉണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു. എൽ‌ഡിഎഫ് മന്ത്രിസഭയിൽ ഇങ്ങനെ ഒരു പ്രശ്നവും ഉയർന്ന് വന്നിട്ടില്ല. പാർട്ടിയെ വിശ്വാസത്തിൽ എടുക്കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. മന്ത്രിമാരുടെ പ്രതികരണം ഏകധിപത്യത്തിന് എതിരെയാണ്. വാഗ്ദാനങ്ങളിൽ നിന്നുള്ള യു ടേൺ ആണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാരിൻറെ ദിശ ആറുമാസക്കാലം വ്യക്തമാക്കിയിട്ടുണ്ട്. കുത്തകൾക്ക് വിടുപണി ചെയ്യുന്ന കുത്തക ദാസ്യം നല്ലതോതിൽ നിർവഹിക്കുന്ന സർക്കാരായി മാറിയെന്ന് പിണറായി വിജയൻ വിമർ‌ശിച്ചു. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമാണ്. ബിജെപിക്ക് ഈ സർക്കാരിനെ കുറിച്ച് നല്ല മതിപ്പ്. തങ്ങളുടെ സർക്കാർ എന്നാണ് ആർഎസ്എസ്, യുഡിഎഫ് സർക്കാരിനെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു

Related Posts

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും
Kerala

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

November 20, 2026
0
സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും
Kerala

സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

November 20, 2026
13
നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്
Crime

നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്

November 20, 2026
0
പോലീസ് നായ മണംപിടിച്ച് പറമ്പിലൂടെ ഓടി; മോഷണക്കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചയാൾ മരിച്ചനിലയിൽ
Kerala

പോലീസ് നായ മണംപിടിച്ച് പറമ്പിലൂടെ ഓടി; മോഷണക്കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചയാൾ മരിച്ചനിലയിൽ

November 20, 2026
1
വാഹനം പണിമുടക്കി; കോഴിക്കോട് വിവിധ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിലച്ചു, ഇടപെടാതെ സർക്കാർ
Kerala

വാഹനം പണിമുടക്കി; കോഴിക്കോട് വിവിധ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിലച്ചു, ഇടപെടാതെ സർക്കാർ

November 20, 2026
10
മട്ടാഞ്ചേരി സബ് ജയിലിൽ നിന്ന് എംഡിഎംഎ പിടികൂടി
Kerala

മട്ടാഞ്ചേരി സബ് ജയിലിൽ നിന്ന് എംഡിഎംഎ പിടികൂടി

November 20, 2026
1
Next Post
എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

Recent News

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
1
കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

November 20, 2026
2
പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

November 20, 2026
0
സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

November 20, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025