ചങ്ങരംകുളം:റൂബിക്സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) അച്ചീവർ പദവി നേടി എസ് എം. ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ഭരത് കൃഷ്ണ കെവി നാടിന് അഭിമാനമായി.ചങ്ങരംകുളം സ്വദേശിയായ ഭരത് കൃഷ്ണ, 3×3 റൂബിക്സ് ക്യൂബ് വെറും 31.61 സെക്കൻഡിൽ സോൾവ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.പതിനൊന്നാമത്തെ വയസ്സിലാണ് ഭരത് കൃഷ്ണ അഭിമാന നേട്ടത്തിന് അര്ഹനായത്.ഏകാഗ്രതയും വേഗത്തിലുള്ള ചിന്താശേഷിയും പരിശീലനവും ഒത്തുചേർന്ന ഈ നേട്ടം സഹപാഠികളായ വിദ്യാർഥികൾക്ക് വലിയ പ്രചോദനമാണെന്നും പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഭരത് കൃഷ്ണയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും എസ്എം സ്കൂളിലെ അധ്യാപകര് പറഞ്ഞു.രഗേഷ്, അഖില എസ് മേനോൻ എന്നിവരാണ് മാതാപിതാക്കൾ.







