തിരുവനന്തപുരം:ആർ ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി. ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിൽ. ആശുപത്രിയിലെ ചിത്രങ്ങളടക്കം സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശാരീരികാസ്വസ്‌ഥത മൂലം കൗൺസിലറുടെ ജോലി ശരിയായി നിർവഹിക്കാൻ കഴിയുന്നില്ല എന്ന ഉത്കണ്ഠയുണ്ട്.
അത് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നും എസ് സുരേഷ് പറഞ്ഞു. അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും.പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു. അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും എസ് സുരേഷ് കുറിച്ചു.






