ആലംകോട്: ഹെൽത്ത് സെന്ററുകളിൽ ആവശ്യമായ മരുന്നുകൾ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ആലംകോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സമരം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകളുടെ ക്ഷാമം മൂലം സാധാരണക്കാരായ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സി.പി.ഐ.എം പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധ മാർച്ചിലും തുടർന്ന് നടന്ന ധർണ്ണയിലും പങ്കെടുത്തു.









