• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’

ckmnews by ckmnews
October 1, 2026
in Kerala
A A
‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃത്യമായി ആസൂത്രണം ചെയ്‌താണ് യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലും ഹോസ്റ്റലിനുള്ളിലും കയറി വിദ്യാർത്ഥികളെ ആക്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായവരാണ് ഇത്തരത്തിലൊരു അക്രമത്തിന് മുതിർന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സംഭവസ്ഥലത്തുണ്ടായ തീ അണയ്‌ക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചതിനെ തുടർന്ന് സഹായത്തിനെത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്‌ടറും എസ്ഐയും ചേർന്നാണ് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ തലയ്‌ക്കടിച്ച് പരിക്കേൽപിച്ചത്. ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചുവിട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കണം.അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻപോലുമാകാത്തവിധം ആംബുലൻസുകൾ തടയുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന ക്രൂരമായ നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തും’- എംവി ഗോവിന്ദൻ പറഞ്ഞു. ലാത്തിച്ചാർജ് കൊണ്ടോ ടിയർ ഗ്യാസ് പ്രയോഗത്തിലൂടെയോ വിദ്യാർത്ഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.അക്രമത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ കീഴടങ്ങാൻ എസ്‌എഫ്‌ഐക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മനസില്ല. വിദ്യാർത്ഥികളെയും ജനങ്ങളെയും അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന് കരുതുന്ന യു‌ഡിഎഫ് നേതൃത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
34
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
130
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
38
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Kerala

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

October 1, 2026
52
കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala

കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

October 1, 2026
29
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
206
Next Post
സ്വച്ഛത ഹി സേവ: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് കൂട്ട ശുചീകരണം നടത്തി

സ്വച്ഛത ഹി സേവ: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് കൂട്ട ശുചീകരണം നടത്തി

Recent News

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
34
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
130
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
1
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ വയോജന ദിനം ആചരിച്ചു; മുതിർന്ന പൗരന്മാരെ ആദരിച്ചു

October 1, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025