എടപ്പാൾ: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ (BAKE) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ബേക്ക് എക്സ്പോ 2026’ന്റെ പ്രചാരണാർത്ഥമുള്ള മലപ്പുറം ജില്ലാ വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി. “Together for a Bigger Bakery Future” എന്ന സന്ദേശമുയർത്തി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
സമീർ സോനാസ് ക്യാപ്റ്റനായും സലാഹുദ്ധീൻ ഫേമസ് വൈസ് ക്യാപ്റ്റനായും ഷിജിത്ത് ചോക്ലേറ്റ് ഹൗസ് കോർഡിനേറ്ററായുമാണ് പര്യടനം നയിക്കുന്നത്. ബേക്കറി മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, സംരംഭകർക്കുള്ള പുതിയ അവസരങ്ങൾ, ബേക്ക് എക്സ്പോയുടെ പ്രാധാന്യം എന്നിവ വ്യാപാരികളിലും പൊതുജനങ്ങളിലുമെത്തിക്കുകയാണ് വാഹന യാത്രയുടെ പ്രധാന ലക്ഷ്യം.
മലപ്പുറത്ത് നിന്ന് ആരംഭിച്ച പര്യടനം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൂടെ കടന്നുപോകും. ചടങ്ങിൽ പൊന്നാനി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി, ജനറൽ സെക്രട്ടറി ഷിജിത്ത് ചോക്ലേറ്റ് ഹൗസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ ഹൈഫ തുടങ്ങി ബേക്കറി മേഖലയിലെ നിരവധി പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. കേരളത്തിലെ ബേക്കറി ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനയായ ബേക്കേഴ്സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രദർശനമേളയാണ് ബേക്ക് എക്സ്പോ 2026.










