• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

ckmnews by ckmnews
September 9, 2026
in Kerala
A A
രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ‘എംജിഎം ഗ്രൂപ്പും’ സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി, എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാർത്ഥികൾ പങ്കാളികളാകുന്ന ‘ജീവാമൃതം’ രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കിളിമാനൂർ എം ജി എം ടെക്‌നോളജിക്കൽ ക്യാമ്പസിൽ നിർവഹിച്ച് സംസാരിക്കവേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 36-കാരനായ രാജേഷ് ദുരന്തത്തിൽപ്പെട്ടത്.

കുടുംബത്തിന്റെ ഏക അശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ നിർധനരായ കുടുംബവും കുട്ടികളും കടുത്ത പ്രതിസന്ധിയിലായിരുന്നു. തുടർന്ന് രമേശ് ചെന്നിത്തല അന്തരിച്ച രാജേഷിന്റെ ഭവനം സന്ദർശിച്ച് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കുകയും, എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയുമായിരുന്നു. ഉടൻ തന്നെ ഗീവർഗീസ് യോഹന്നാൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കുട്ടികളുടെ പഠനം പൂർണ്ണമായും ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള ഏത് കോഴ്സുകളിലും, കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്ന കാലമത്രയും പൂർണ്ണമായും സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ ഒരുക്കുന്നത്. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഉടനടി വിഷയത്തിൽ ഇടപെടുകയും സഹായഹസ്തം നീട്ടുകയും ചെയ്ത മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല പ്രത്യേകമായി അഭിനന്ദിച്ചു.

Related Posts

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
64
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
326
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
148
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
98
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
1
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
108
Next Post
നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

Recent News

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
87
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
253
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
22
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025