എടപ്പാൾ: ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊൻമുണ്ടം പാലക്കപറമ്പിൽ ജബ്ബാർ (36), തിരുവേഗപപുറ പുത്തൻപുരയിൽ ഹാഷിം സേട്ട് (52) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പാല ശ്രീ പറക്കോട്ടയിൽ ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്.ക്ഷേത്രത്തിലുണ്ടായിരുന്ന ഓടിന്റെ തൂക്ക് വിളക്ക്, ഓടിന്റെ നിലവിളക്കുകൾ,ഉരുളികൾ അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്‌തുക്കളാണ് മോഷണം പോയത്. സമാനമായ കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലയിൽ സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതിയാണെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് പറഞ്ഞു. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.പ്രതികളെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ ശ്രീലേഷ്, ജിജു കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.








