• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

ckmnews by ckmnews
September 4, 2026
in Kerala
A A
ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. ഒരുവയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായാണ് പരാതി. കഴിഞ്ഞ ഒരു വർഷമായി കുഞ്ഞ് കഠിനവേദന അനുഭവിച്ചതായും ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തതെന്നുമാണ് പരാതി.2025 ജൂൺ 24 നാണ് കുഞ്ഞ് കോട്ടയം മെഡി ക്കൽ കോളേജിൽ ജനിച്ചത്. തുടർന്ന് ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയെന്നും മാതാപിതാക്കൾ പറഞ്ഞു. ഇവിടെവച്ചാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. തീവ്രപരിചരണവിഭാഗത്തിൽ നിന്ന് കുഞ്ഞിനെ തിരികെ നൽകിയപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയൊരു മുഴയുണ്ടായിരുന്നു. ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞെങ്കിലും അവ‌ർ അത് കാര്യമാക്കിയില്ലെന്നും വളർച്ചയിലൂടെ മാറുമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നെന്നും കുടുംബം പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി കുഞ്ഞ് വേദനകൊണ്ട് കരയുമായിരുന്നെന്നും സാധരണ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതയാകാമെന്ന് കരുതി ഗൗരവത്തിൽ എടുത്തില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞദിവസം വാരിയെല്ലിന് സമീപം വീണ്ടും മുഴയും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെന്നും അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി ഇരിക്കുന്നത് കണ്ടെത്തിയതെന്നും തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിന് മറ്റ് ശസ്ത്രക്രിയകളോ ആശുപത്രിവാസമോ ഉണ്ടായിട്ടില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ഈ വീഴ്ച സംഭവിച്ചതെന്നും കുടുംബം ഉറപ്പിച്ചുപറയുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related Posts

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
124
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ
Crime

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
7
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Business

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
45
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
5
തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം
Kerala

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം

September 4, 2026
4
ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ
Kerala

ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ

September 4, 2026
38
Next Post
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

Recent News

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
124
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
7
ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

September 4, 2026
27
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025