• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ckmnews by ckmnews
September 4, 2026
in UPDATES
A A
ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും പുലർച്ചെ മുതൽ ആരംഭിച്ചു. വൈകിട്ട് നടക്കുന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരക്കും.

സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിരയാണുള്ളത്. ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനായി ഇന്ന് വിഐപി ക്യൂ സംവിധാനം പൂർണ്ണമായും ഒഴിവാക്കി.

മുപ്പതിനായിരത്തോളം പേർക്കാണ് ഇന്ന് പിറന്നാൾ സദ്യ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മണിയോടെ സദ്യയുടെ വിതരണം ആരംഭിച്ചു. മമ്മിയൂർ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ നിന്നുള്ള ശോഭായാത്രകളും രാവിലെ മുതൽ ഗുരുവായൂരിലേക്ക് എത്തിത്തുടങ്ങി. ശീവേലി ഉൾപ്പെടെയുള്ള പ്രത്യേക ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് കൃഷ്ണവേഷം ധരിച്ച് ക്ഷേത്ര പരിസരത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി കൃഷ്ണവേഷത്തിൽ എത്തുന്ന വികാസ് എന്ന ഭക്തൻ ഇന്നലെ രാത്രി മുതൽ തന്നെ പാൻ സ്റ്റിക്ക് ഉൾപ്പെടെ ഉപയോഗിച്ച് ചമയങ്ങൾ ഒരുക്കി കാത്തുനിൽക്കുന്ന കാഴ്‌ചയും ശ്രദ്ധേയമായി.

പത്തനംതിട്ട ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലും വിപുലമായ ചടങ്ങുകളാണ് നടക്കുന്നത്. പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ ഇന്ന് ക്ഷേത്രത്തിൽ എത്തും. പള്ളിയോടങ്ങളിൽ എത്തുന്നവർക്കും മറ്റ് ഭക്തർക്കും ഒരുപോലെ വള്ളസദ്യയിൽ പങ്കെടുക്കാൻ ദേവസ്വം ബോർഡ് അവസരം ഒരുക്കിയിട്ടുണ്ട്. സാധാരണ വള്ളസദ്യകളിൽ നിന്ന് വ്യത്യസ്‌തമായി പഴയകാല വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് അഷ്ടമി രോഹിണി വള്ളസദ്യ ഒരുക്കുന്നത്. താമരപ്പൂവും മറ്റ് പൂജാദ്രവ്യങ്ങളുമായി നിരവധി ഭക്തരാണ് ദർശനത്തിനായി കാത്തുനിൽക്കുന്നത്

Related Posts

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
12
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
19
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു
UPDATES

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
15
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു

September 4, 2026
8
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍
UPDATES

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

September 3, 2026
103
‌സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു’പ്രതി മലയാളിയെന്ന് സൂചന
UPDATES

‌സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു’പ്രതി മലയാളിയെന്ന് സൂചന

September 3, 2026
300

Recent News

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

September 4, 2026
8
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
12
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
19
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025