ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ദിവസങ്ങളായിട്ടും സമ്മാനത്തിനായി കാത്തിരിപ്പ് തുടരുന്നു. സമ്മാനത്തുകയും ബോണസും ഇതുവരെ കിട്ടാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ലബ്ബുകള്‍ അറിയിച്ചു. ലക്ഷങ്ങള്‍ കടമെടുത്തും പിരിവെടുത്തുമാണ് ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ പണം എപ്പോള്‍ ലഭിക്കുമെന്നതില്‍ വ്യക്തത വരുത്താതെ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി.
സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബോട്ട് റേസ് സോസൈറ്റി പറഞ്ഞു. ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാണ് ഇത്തവണ സമ്മാനത്തുകയായി ലഭിക്കുക.








