• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ckmnews by ckmnews
September 1, 2026
in Kerala, Sports
A A
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.

ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്‌ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.

26 അംഗ ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിംഗ് സന്ധു, പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, സോം കുമാര്‍.
പ്രതിരോധ താരങ്ങള്‍: അഭിഷേക് സിംഗ് തെക്ചാം, ആകാശ് മിശ്ര, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ഹമിങ്തന്മവിയ റാള്‍ട്ടെ, ജയ് ഗുപ്ത, പ്രാംവീര്‍, റിക്കി മീതെയ് ഹവോബാം.

മധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയന്‍, ഫറൂഖ് ചൗധരി, ലാലെങ്മാവിയ റാള്‍ട്ടെ, മക്കാര്‍ട്ടണ്‍ നിക്‌സണ്‍, മുഹമ്മദ് സനാന്‍, റിക്കി ഷാബോങ്, സഹല്‍ അബ്ദുല്‍ സമദ്.

മുന്നേറ്റനിര താരങ്ങള്‍: എഡ്മണ്ട് ലാല്‍രിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിങ്, റഹീം അലി, റയാന്‍ വില്യംസ്, വിക്രം പ്രതാപ് സിംഗ്.

മുഖ്യപരിശീലകന്‍: ഖാലിദ് ജമീല്‍

ആവശ്യമെങ്കില്‍ പ്രധാന സ്‌ക്വാഡിലേക്ക് വിളിക്കുന്നതിനായി നാല് കളിക്കാരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്: ഗോള്‍കീപ്പര്‍ ഹൃതിക് തിവാരി, ഡിഫന്‍ഡര്‍മാരായ ചിംഗ്ലന്‍സന സിംഗ് കോണ്‍ഷാം, റോഷന്‍ സിംഗ് നൊറെം, മിഡ്ഫീല്‍ഡര്‍ സുരേഷ് സിംഗ് വാങ്ജാം.

ഇന്ത്യന്‍ ടീമിന്റെ മത്സരക്രമം

സെപ്റ്റംബര്‍ 26: ഇന്ത്യ vs പനാമ (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബംഗളൂരു)
ഒക്ടോബര്‍ 3: ഇന്ത്യ vs ബ്രസീല്‍ (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
ഒക്ടോബര്‍ 6: ഇന്ത്യ vs ഉറുഗ്വായ് (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)

Related Posts

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ
Kerala

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
59
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 1, 2026
35
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്
Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

September 1, 2026
47
പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല, തീരുമാനം ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ
Kerala

പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല, തീരുമാനം ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ

September 1, 2026
23
സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു
Kerala

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

September 1, 2026
40
എൽനിനോ തുടരുന്നു: സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്
Kerala

എൽനിനോ തുടരുന്നു: സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

September 1, 2026
14

Recent News

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
2
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
59
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 1, 2026
35
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

September 1, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025