തിരുവനന്തപുരം:വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വിഴിഞ്ഞം പോലീസും സ്ഥലത്തുണ്ട്.
KL 05 AV 3686 എന്ന വാഹനമാണ് കത്തിയതെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. RENAULT KWID കാറാണ് കത്തിയത്. വാഹനം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടേതാണെന്നാണ് സംശയം. വാഹന നമ്പര്‍ അറിയാവുന്നവര്‍ ഉടന്‍ വിഴിഞ്ഞം പോലീസിനെ ബന്ധപ്പെടണം എന്ന് അധികൃതര്‍ അറിയിച്ചു.







