• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

ckmnews by ckmnews
August 29, 2026
in Kerala
A A
‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: വിഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള തിടുക്കത്തിലാണ് യുഡിഎഫ് സർക്കാരെന്നും, ആർഎസ്എസിനെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും പിണറായി വിജയൻ ആരോപിച്ചു. പയ്യന്നൂരിലെ മാത്തിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിനിടെ പയ്യന്നൂരിന്റെ ചരിത്രം പരാമർശിച്ച പിണറായി വിജയൻ, മുൻ ‌ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെയും വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ എതിരാളികളുടെ കൈയിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.’ഭരണമാറ്റം ഉണ്ടായാലും കേരളത്തിന്റെ പൊതുസ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയിരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന വന്ദേ മാതരം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉൾപ്പെടുത്തിയെന്നും സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേ മാതരം ആലപിക്കണമെന്ന് നിർദേശം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പാർട്ടി ആസ്ഥാനത്തും വ്യക്തമായിരുന്നുവെന്നും പിണറായി പറഞ്ഞു.വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നത് ആർഎസ്എസിന്റെ അജണ്ടയാണ്. ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സർക്കാർ മാറിയതോടെ ഈ നിലപാടിൽ മാറ്റം വന്നു. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനോട് എതിർപ്പുണ്ടായതിനാലാണ് ആ സ്ഥാനങ്ങൾ ഒഴിച്ചിട്ടത്. എന്നാൽ, യുഡിഎഫ് സർക്കാർ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് കോടതിയെ അറിയിച്ചു. ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.കേരളത്തിന്റെ തനിമ ഇല്ലാതാക്കി ആർഎസ്എസിന് കീഴടങ്ങുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗവർണർ തോന്നിയപോലെ ഇടപെടുകയാണ്. ഇതിനെതിരെ സർക്കാർ ശക്തമായി പ്രതികരിക്കുന്നില്ല. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷ വിരോധം മുൻനിർത്തിയാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാരിനെ എങ്ങനെ എതിർക്കാമെന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാദ്ധ്യമങ്ങളും ചേർന്ന് സംഘടിതമായ നീക്കം നടത്തി’. പിണറായി വിജയൻ വിമർശിച്ചു.

Related Posts

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്
Crime

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
66
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
86
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
71
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
21
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
73
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
78
Next Post
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
435
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
267
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
37
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025