മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശി റോയൽ രാജു (30) ആണ് ആർപിഎഫ് പിടിയിലായത്
സഹയാത്രികർ റെയിൽവേ അലർട്ടിൽ വിളിച്ച് അറിയിച്ചകോടെ തിരൂരിൽ വച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർപിഎഫ് ഉദ്യോഗസ്ഥനായ എഎസ്ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. തിരൂർ പൊലീസിൽ വിവരം അറിയിച്ചതോടെ എസ്എച്ച്ഒ. ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെങ്കിലും അക്രമാസക്തനായിരുന്നു. മൽപിടുത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്







