ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ യഹിയ ആമയം പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു.പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.അബ്ദുലത്തീഫ് കാടഞ്ചേരി, കെ വി മുഹമ്മദ്, പി പി ഖാലിദ്, എം അബ്ബാസ് അലി, കെ കാദർ, എം അബ്ബാസ് അലി അബ്ബാസ് എൻ എം , റാഫിദ പി ഐ,നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു







