വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്.വാഹനം ഓടിച്ചിരുന്ന വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി റിയാസ്(38)നെ അന്വേഷണസംഘം റസ്റ്റ് ചെയ്തു.വളാഞ്ചേരി പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വാനില്‍ കടത്തിയിരുന്ന നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തത്.ജില്ലയില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പനക്കായായി എത്തിച്ചതാണ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഓപറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി വളാഞ്ചേരി എസ്ഐഷുഹൈബ്,എഎസ്ഐ മാരായ അജയന്‍,ജയപ്രകാശ്,സിപിഒ മാരായ ശ്രീഷ്,സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്







