കുമരനല്ലൂർ: സ്പോട്ട് കുമരനല്ലൂരിന്റെയും സ്പോട്ട് ഫിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ദേശീയപതാക ഉയർത്തി.
സ്പോട്ട് പ്രസിഡന്റും വാർഡ് മെമ്പറുമായ കെ. നൂറുൽ അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറിയും ട്രെയിനറുമായ ഡോ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. സ്പോട്ട് ഫിറ്റിലെ മുതിർന്ന അംഗം കെ. കെ. അബ്ദുൽ ഖാദർ ഹാജിയെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് ബഹുസ്വര സമൂഹത്തിൽ സ്നേഹത്തോടെയും ഐക്യത്തോടെയും ഇടപെടേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. എം. വി. ഫസൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വാർഡ് മെമ്പർ അലി കുമരനല്ലൂർ, സ്പോട്ട് അംഗങ്ങളായ സി. എം. അലി, ഖാലിദ് തേറയിൽ, ഷമീർ കെ. കെ., ഷാഹുൽ ഹമീദ്, ഹംസ കോമത്ത്, സൈനുദ്ദീൻ വി. കെ., റഷീദ് പി. ടി., നൗഷാദ് ടി., സ്പോട്ട് ഫിറ്റ് ട്രെയിനർ ജംഷീദ്, കെ. പി. റഷീദ്, എക്സ് ആർമി സുരേഷ്, എം. നൗഫൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.








