• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണം, ജനസംഖ്യ കുറയുന്നത് വംശനാശത്തിന്റെ ലക്ഷണമെന്ന് ആർഎസ്എസ്

ckmnews by ckmnews
December 1, 2024
in UPDATES
A A
ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണം, ജനസംഖ്യ കുറയുന്നത് വംശനാശത്തിന്റെ ലക്ഷണമെന്ന് ആർഎസ്എസ്
0
SHARES
349
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ് ആധുനിക ജനസംഖ്യ പഠനങ്ങള്‍ വിലയിരുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യ കുറയുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. അതുകൊണ്ട് രാജ്യത്തെ ജനസംഖ്യ 2.1 എന്ന നിരക്കിലും താഴെയാകരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.നമ്മുടെ രാജ്യത്തെ ജനസംഖ്യാനയം 1998-ലോ 2002-ലോ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതില്‍ ജനസംഖ്യാനിരക്ക് 2.1-ല്‍ കുറയരുതെന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും വേണമെന്നാണ് പഠനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്. നേതാവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ബി.ജെ.പി. നേതാക്കള്‍ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍.എസ്.എസ്. നേതാവ് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നാണ് പറയുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും അഭിപ്രായ സമന്വയത്തിലെത്തണം. സര്‍ക്കാര്‍ ജനസംഖ്യാനിയന്ത്രണ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം പ്രസ്താവനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ആര്‍.ജെ.ഡി. നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ആര്‍.എസ്.എസ്. നേതാവ് ജനസംഖ്യാനിയന്ത്രണത്തെ കുറിച്ച് സ്ഥിരമായി സംസാരിക്കുന്ന ബി.ജെ.പിക്കാരുമായി കൂടിയാലോചിക്കണമായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ ജനസംഖ്യാനിയന്ത്രണം നടപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് ജെ.ഡി.യു വക്താവ് അരവിന്ദ് നിഷാദ് പറഞ്ഞു.

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
19
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
18
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
54
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
16
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
59
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
23
Next Post
വീടിനടുത്ത കടയിൽ സോപ്പ് മേടിക്കാൻ പോയ 5 വയസുകാരിക്ക് പീഡനം, 40 കാരന് 20 വർഷം തടവും പിഴയും ശിക്ഷ

വീടിനടുത്ത കടയിൽ സോപ്പ് മേടിക്കാൻ പോയ 5 വയസുകാരിക്ക് പീഡനം, 40 കാരന് 20 വർഷം തടവും പിഴയും ശിക്ഷ

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
19
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
18
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
54
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025