• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

30 കിലോ കഞ്ചാവ് പിടിച്ച കേസ്, സൂത്രധാരനായ പോലീസുകാരന്‍ അറസ്റ്റില്‍; മുന്‍പും കേസുകളില്‍ പ്രതി

ckmnews by ckmnews
December 1, 2024
in UPDATES
A A
30 കിലോ കഞ്ചാവ് പിടിച്ച കേസ്, സൂത്രധാരനായ പോലീസുകാരന്‍ അറസ്റ്റില്‍; മുന്‍പും കേസുകളില്‍ പ്രതി
0
SHARES
424
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയിൽനിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായി ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ പൈങ്ങാക്കുളങ്ങര വീട്ടിൽ അസർ എന്ന ബെക്കർ അബ(48)യാണ് അറസ്റ്റിലായത്. പോലീസിൽ ഡ്രൈവർ സിവിൽ ഓഫീസറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദ് നരോദയിലുള്ള ആശ്രമത്തിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

തൃശ്ശൂർ എ.ആർ.ക്യാമ്പിൽ ഡ്രൈവറായിരുന്ന ബെക്കർ അബ, ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പുനലൂർ സ്റ്റേഷനിലെ കഞ്ചാവ് കേസിൽപ്പെട്ടശേഷം മൈസൂരു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ഒളിവിൽക്കഴിഞ്ഞിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ജൂലായ് 11-നാണ് കുര്യോട്ടുമലയിലെ വീട്ടിൽനിന്ന് 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. എസ്.ഐ. എം.എസ്.അനീഷിന്റെ നേതൃത്വത്തിൽ പുനലൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കാപ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ പുനലൂർ മുസാവരിക്കുന്ന്, ചരുവിള പുത്തൻവീട്ടിൽ ഷാനവാസ് (41), കുര്യോട്ടുമല അഞ്ജനാഭവനിൽ അജിത് (24), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ (22) എന്നിവരെ അന്നുതന്നെയും മറ്റു മൂന്നുപ്രതികളായ റിമോ, സാജ്ചന്ദ്രൻ, നിസാം എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചാംപ്രതിയായ ബെക്കർ അബ അന്നുമുതൽ ഒളിവിലായിരുന്നു. ഏതാനും ദിവസംമുൻപാണ് ഇയാൾ നരോദയിലെ ആശ്രമത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. എ.എസ്.ഐ. ഷാജി, സി.പി.ഒ.മാരായ ഹരികൃഷ്ണ, മനീഷ്, ജംഷീദ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എസ്.എച്ച്.ഒ. ടി.രാജേഷ്കുമാർ പറഞ്ഞു. കഞ്ചാവുകടത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയിൽനിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
131
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
480
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
9
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
13
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
29
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
135
Next Post
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ടു; നിലവിലെ മെമ്പർമാരുടെ നിയമനം അസാധുവാക്കി

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ടു; നിലവിലെ മെമ്പർമാരുടെ നിയമനം അസാധുവാക്കി

Recent News

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
2
മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ

മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ

October 14, 2026
18
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

October 14, 2026
7
വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

October 14, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025