കുറ്റിപ്പുറം:ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു.യാത്രക്കാരായ 25ഓളം പരിക്ക്’പരിക്കേറ്റു.കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ്(26) ആണ് മരിച്ചത്.മരിച്ച വൈഷ്ണവിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലാണ്.പരിക്കേറ്റവരെ നാട്ടുകാരും പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് എടപ്പാള്‍ കുറ്റിപ്പുറം വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞു.ഞായറാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂര്‍ പോയിരുന്ന സ്വകാര്യബസ്സ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.ഒരാഴ്ച മുമ്പ് അപകടത്തില്‍ പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ്സ് മറിഞ്ഞത്.അപകടവിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ബസ്സിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.ദേശീയ പാത റിര്‍മ്മാണത്തിലെ അപാകതയാണ് അടകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.







