• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാകിസ്താനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്

ckmnews by ckmnews
July 26, 2026
in UPDATES
A A
പാകിസ്താനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍

വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരം നിർണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാകിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.
ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു. രാജ്യം ഇന്നും അഭിമാനത്തോടെയോർക്കുന്ന കാർഗിൽ പോരാട്ടത്തിൽ വീരമൃത്യുവരിച്ച ധീര യോദ്ധാക്കൾക്ക് ട്വന്റിഫോറിന്റെ ബിഗ് സല്യൂട്ട്

Related Posts

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു
UPDATES

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
120
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു
UPDATES

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
73
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
45
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ
UPDATES

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

July 26, 2026
28
മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി
UPDATES

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി

July 26, 2026
37
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു
UPDATES

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു

July 26, 2026
7
Next Post
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

Recent News

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
120
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
73
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
45
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

July 26, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025