എടപ്പാള്‍:ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തിരൂർ ജില്ലാ അസോസിയേഷൻ എടപ്പാൾ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു.പരിപാടിയിൽ എൽ.എ സെക്രട്ടറി ദീപ ദിവാകരൻ സ്വാഗതം ആശംസിച്ചു. വത്സല സി (Adult Resource Commissioner) അധ്യക്ഷത വഹിച്ചു.പി.സി.എൻ.ജി.എച്ച്.എസ്.എസ്, മൂക്കുതല ഹെഡ്മിസ്ട്രസ് ജീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഷൈബി ജെ പാലക്കൽ, സുമ ജി, മുഹമ്മദ് കടലായി,ഷാഹിന പി, ഷെർലി കെ എന്നിവർ ആശംസകൾ അർപ്പിച്ചു.ലോക്കൽ സെക്രട്ടറി മായി തിരഞെടുക്കപ്പെട്ട ദീപ ദിവാകരൻ,വി.ഹഫീസ് മുഹമ്മദ്,ഷഫീദ കളത്തിൽ,കെ. വി. റംലു എന്നിവരെ അനുമോദിച്ചു.സ്കൗട്ട്-ഗൈഡ് പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്യാപകരുടെ നേതൃത്വപാടവവും സേവനമനോഭാവവും ശക്തിപ്പെടുത്തുന്നതിനും സഹായകമായ വിവിധ പരിശീലന സെഷനുകൾ റിഫ്രഷർ കോഴ്സിന്റെ ഭാഗമായി നടന്നു.പരിപാടിക്ക് അഭിലാഷ് പി. ടി. (ജോയിന്റ് സെക്രട്ടറി )നന്ദി രേഖപ്പെടുത്തി.






